സ്റ്റോക്ഹോം: സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. 15 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പിടിയിലായവരിലൊരാൾ ഉസ്ബെക്കിസ്താൻ സ്വദേശിയായ 39കാരനാണ്.
നഗരത്തിലെ തിരക്കേറിയ ക്വീൻസ് സ്ട്രീറ്റിൽ കാൽനടക്കാർക്ക് വേണ്ടിയുള്ള തെരുവായ ഡ്രോട്ട്നിങ്ഗാറ്റനിൽ കഴിഞ്ഞ ദിവസം മൂന്നു മണിയോടെയായിരുന്നു സംഭവം. ഭീകരാക്രമണമാണ് ഉണ്ടായതെന്നും രാജ്യം ആക്രമിക്കപ്പെെെട്ടന്നും സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫാൻ ലൂഫ് വാൻ അറിയിച്ചിരുന്നു.