01:13pm 15/4/2017
തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യാശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ഗർഭിണിയായ യുവതി ചാടി മരിച്ചു. ശ്രീകാര്യം പാങ്ങപ്പാറ നാത്തൂമ്മൂല ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന രശ്മി ഗോപാൽ (32) ആണ് മരിച്ചത്.
പുലർച്ചെ രണ്ടരയോടെ തലസ്ഥാനത്തെ സ്വകാര്യാശുപത്രി കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്നാണ് യുവതി താഴേക്ക് ചാടിയതെന്ന് പോലീസ് പറഞ്ഞു. നിലത്ത് വീണ യുവതി തൽക്ഷണം മരണമടയുകയായിരുന്നു. എട്ട് മാസം ഗർഭിണിയായ യുവതി സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മെഡിക്കൽ കോളജ് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.