12.05 PM 24/01/2017
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് കോണ്‍ഫെഡറേഷൻ ആഹ്വാനം ചെയ്ത സൂചനാ പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. നേരത്തെ, സ്വകാര്യ ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും പ്രശ്നപരിഹാരമായില്ലെങ്കിൽ ഫെബ്രുവരി രണ്ടു മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും കോൺഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.
സ്വകാര്യ ബസ് പെർമിറ്റുകൾ നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കുക, വർധിപ്പിച്ച റോഡ് ടാക്സ് കുറയ്ക്കുക, സ്വകാര്യ ബസുകളുടെ സമയത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു നടപടികൾ സ്വീകരിക്കുക, വിദ്യാർഥികളുടെ കുറഞ്ഞ നിരക്കിന്റെ കാര്യത്തിൽ ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നത്തെ പണിമുടക്ക്.
മിനിമം ചാർജ് ഒമ്പത് രൂപയാക്കി ഉയർത്തണമെന്നും വിദ്യാർഥികളുടെ മിനിമം നിരക്ക് രണ്ടു രൂപയാക്കി ഉയർത്തണമെന്ന ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും കോൺഫെഡറേ,ൻ ആവശ്യപ്പെട്ടിട്ടുണ്ട്.