08:16 am 4/4/2017
കൊച്ചി: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരു യാത്രക്കാരന് കൂടി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദ് റിഷാദാണ് പിടിയിലായത്. സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ ദുബായിയിൽനിന്നു നെടുമ്പാശേരിയിലെത്തിയത്.
14 ലക്ഷം രൂപ വില വരുന്ന 467 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. നാല് സ്വര്‍ണക്കട്ടികളാണ് ഇയാളില്‍ നിന്നു പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 34 ലക്ഷം രൂപ വില വരുന്ന 1.16 കിലോഗ്രാം സ്വര്‍ണവുമായി പാലക്കാട് സ്വദേശി കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായിരുന്നു.