08:22 am 25/12/2016

മുണ്ടക്കയം: സൗദിയില്‍ വീട്ടുതടങ്കലിലായ മലയാളി യുവതികള്‍ക്ക് നാട്ടില്‍ തിരികെയത്തൊന്‍ വഴിതെളിയുന്നു. സ്പോണ്‍സറത്തെി രണ്ടുപേര്‍ക്കും പാസ്പോര്‍ട്ട് നല്‍കി. വിസ നല്‍കിയ തിരുവനന്തപുരം സ്വദേശി സുമയ്യ ഷാജഹാന്‍െറ സ്പോണ്‍സര്‍ എത്തിയാണ് മുണ്ടക്കയം പാറേലമ്പലം കരിമറ്റത്തില്‍ ബൈജുവിന്‍െറ ഭാര്യ ബീന, കട്ടപ്പന ബാലഗ്രാം സ്വദേശിനി നാന്‍സി ജയിംസ് എന്നിവര്‍ക്ക് പാസ്പോര്‍ട്ട് തിരികെനല്‍കിയത്. ഇരുവരും ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ സുമയ്യ ഷാജഹാന്‍ തരുമെന്നുമാത്രമാണ് സ്പോണ്‍സര്‍ പറഞ്ഞത്. കൂടാതെ, ഇരുവരോടും കഴിഞ്ഞ 18മാസം ശമ്പളം കൈപ്പറ്റിയതായി എഴുതിവാങ്ങുകയും ചെയ്തു.
സ്പോണ്‍സര്‍ എത്തിയതോടെ ബീനയും നാന്‍സിയും സൗദിയിലെ മുണ്ടക്കയം സ്വദേശികളായ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു. ഇവര്‍ സ്പോണ്‍സറുമായി സംസാരിച്ചു. ഇതോടെ താന്‍ ചതിക്കില്ളെന്നും ചൊവ്വാഴ്ച എത്താമെന്നും ഇരുവര്‍ക്കും രണ്ടുമാസത്തെ ശമ്പളവും നാട്ടിലേക്കുള്ള ഫൈ്ളറ്റ് ടിക്കറ്റും നല്‍കാമെന്നും സ്പോണ്‍സര്‍ ഉറപ്പുപറഞ്ഞു. സ്ത്രീകളെ അധികജോലിക്ക് പ്രേരിപ്പിക്കുകയും വിസമ്മതിച്ചതിന് വീട്ടുതടങ്കലില്‍ വെച്ചിരിക്കുന്നതുമായാണ് പരാതി ഉയര്‍ന്നത്.
തന്‍െറ ഭാര്യ ഉള്‍പ്പെടെ മാനസികപീഡനം അനുഭവിച്ച് തടവിലാണെന്നുകാട്ടി മുണ്ടക്കയം കാരിമറ്റത്തില്‍ ബൈജു പൊലീസില്‍ പരാതി നല്‍കിയിരുന്നു. 22 മാസം മുമ്പാണ് ബൈജുവിന്‍െറ ഭാര്യ ബീനയടക്കം അഞ്ച് സ്ത്രീകളെ തിരുവനന്തപുരം സ്വദേശിയായ ഷാജഹാന്‍ മുഹമ്മദ്, സുമയ്യ ഷാജഹാന്‍ എന്നിവര്‍ ജോലിക്ക് വിദേശത്തേക്ക് കൊണ്ടുപോയത്. എന്നാല്‍, ഇവര്‍ക്ക് പറഞ്ഞ ജോലിയോ ശമ്പളമോ ലഭിച്ചില്ല.
