സർക്കാർ ജനങ്ങൾക്ക്​ നൽകിയ വാഗ്​ദാനം നടപ്പാക്കുകയാണന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

04:18 pm 27/12/2016
images (21)
ഡെറാഡൂൺ: നോട്ട്​ പിൻവലിക്കൽ വിഷയത്തിൽ സർക്കാർ ജനങ്ങൾക്ക്​ നൽകിയ വാഗ്​ദാനം നടപ്പാക്കുകയാണന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരെ ശിക്ഷിക്കുമെന്ന്​ തങ്ങൾ പറഞ്ഞിരുന്നുവെന്നും ഇപ്പോൾ നടക്കുന്നത്​ അതാണെന്നും മോദി കൂട്ടിച്ചേർത്തു.

കള്ളപണം ഇല്ലാതാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക്​ ജനങ്ങൾ സഹായിച്ചെന്നും പ്രധാനമന്ത്രി കൂട്ടി​ച്ചേർത്തു. ഉത്താരഖണ്​ഡിൽ ചാർധാം ഹൈ​വേ ഉദ്​ഘാടനം ചെയ്​ത്​​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്​ ‘സഫായി അഭിയാൻ’ ആണ്​. ക്ലാസ്​ 3, ക്ലാസ്​ 4 ജീവനക്കാർക്ക്​ ജോലിക്കായി ഇനി അഭിമുഖം നടത്തില്ല. അടുത്ത മൂന്ന്​ വർഷത്തിനുള്ളിൽ 5 കോടി പാവപ്പെട്ടവർക്ക്​ ഗ്യാസ്​ കണക്ഷൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

നോട്ട്​ പിൻവലിക്കൽ തീരുമാനം മൂലം തീവ്രവാദം, മനുഷ്യക്കടത്ത്​, മയക്കുമരുന്ന്​ മാഫിയ, കള്ളനോട്ട്​ തുടങ്ങിയവക്കെല്ലാം തിരിച്ചടിയേറ്റെന്നും മോദി പറഞ്ഞു.