സർക്കാർ പത്ര പരസ്യം നൽകിയതിൽ ദുഖമുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ.

10:34 am 8/4/2017

തിരുവനന്തപുരം: ജിഷ്ണു കേസിൽ പോലീസ് നടപടിയെ ന്യായീകരിച്ച് സർക്കാർ പത്ര പരസ്യം നൽകിയതിൽ ദുഖമുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. തന്നെ വിളിക്കുക പോലും ചെയ്യാതെയാണ് പരസ്യം നൽകിയത്. സർക്കാരിനെതിരേ സംസാരിക്കേണ്ടി വന്നതിൽ ദുഖമുണ്ടെന്നും അവർ പറഞ്ഞു.