സർക്കാർ ഭൂമി കൈയേറിയതിൽ കൂടുതലും ഇടുക്കി ജില്ലയിലാണെന്ന് റവന്യൂ മന്ത്രി

11:14 am 10/5/2017

തിരുവനന്തപുരം: സർക്കാർ ഭൂമി കൈയേറിയതിൽ കൂടുതലും ഇടുക്കി ജില്ലയിലാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. പി.സി.ജോർജിന്‍റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

ഇടുക്കിയിൽ മാത്രം 110 ഹെക്ടർ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുണ്ട്. സക്കറിയ വെള്ളൂക്കുന്നേൽ, സിറിൽ പി. ജേക്കബ് എന്നിവരാണ് പ്രധാന കൈയേറ്റക്കാരെന്നും മന്ത്രി രേഖാമൂലം വ്യക്തമാക്കി.