ഇറ്റാവ: സമാജ് വാദി പാർട്ടി നേതാവ് ശിവ്പാൽ യാദവിനു നേരെ ആക്രമണം. ഞായറാഴ്ച അദ്ദേഹം സഞ്ചരിച്ച കാറിനു നേരെ കല്ലേറുണ്ടായി. യാദവ ഭൂരിപക്ഷമുള്ള ഇറ്റാവയിലെ ജസ്വന്ത് നഗറിലായിരുന്നു സംഭവം.
കല്ലേറിൽ ശിവ്പാലിന്റെ കാറിനു കേടുപാടുകൾ സംഭവിച്ചു. ശിവ്പാലിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

