സ​മ​രം പോ​ലീ​സി​നെ​തി​രെ​യാ​ണെ​ന്നും സ​ർ​ക്കാ​രി​നെ​തി​രെ​യ​ല്ലെ​ന്നും ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മ.

10:55 am 6/4/2017

തി​രു​വ​ന​ന്ത​പു​രം: സ​മ​രം പോ​ലീ​സി​നെ​തി​രെ​യാ​ണെ​ന്നും സ​ർ​ക്കാ​രി​നെ​തി​രെ​യ​ല്ലെ​ന്നും ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മ മ​ഹി​ജ. പോ​ലീ​സ് ന​ട​പ​ടി​ക്കി​ടെ പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ‌ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മഹിജ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. ജിഷ്ണുകൂടി ആഗ്രഹിച്ച സര്‍ക്കാറാണ് ഇവിടെ ഭരിക്കുന്നത് അതിനാല്‍ എതിരൊന്നും പറയുന്നില്ല. തന്നെ ആക്രമിച്ചവര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മഹിജ പറഞ്ഞു.
കേ​സി​ൽ എ​ല്ലാ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യും​വ​രെ സ​മ​രം തു​ട​രു​മെ​ന്നും മ​ഹി​ജ പ​റ​ഞ്ഞു. ഡി​ജി​പി ഓ​ഫീ​സി​ന്‍റെ മു​ന്നി​ല്‍​നി​ന്ന് പോ​ലീ​സി​ന്‍റെ കാ​ട്ടി​ക്കൂ​ട്ട​ലാ​ണി​ത്. പോ​ലീ​സി​നെ​തി​രെ​യാ​ണ് സ​മ​രം. പോ​ലീ​സ് ന​ട​പ​ടി​യെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് എ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
അതേ സമയം ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരിയും സമരത്തിന്. വീട്ടിലാണ് സഹോദരി നിരാഹര സമരം നടത്തുന്നത്. അച്ഛനും അമ്മയും തിരിച്ച് എത്തുന്നതുവരെ നിരാഹാരം കിടക്കും എന്നാണ് അവിഷ്ണ പറയുന്നത്. ജിഷ്ണുവിന്‍റെ അമ്മയും ബന്ധുക്കളും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരാഹാരം കിടക്കുകയാണ്.
അതേ സമയം ഇന്നലെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യു.ഡി.എഫും ബിജെപിയും ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ തുടങ്ങി. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ ഇതുവരെ സമാധാന പൂര്‍ണ്ണമാണ്. എല്ലാ യൂണിവേഴ്സിറ്റികളും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.