12:43am 23/3/2016

കരിപ്പൂര്‍:ഹജ്ജ് നറുക്കെടുപ്പ് ബുധനാഴ്ച രാവിലെ 10ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. സംവരണ വിഭാഗക്കാരായ 70 വയസ്സിന് മുകളിലുള്ളവര്‍ക്കും മുഴുവന്‍ അഞ്ചാം വര്‍ഷക്കാര്‍ക്കും നറുക്കെടുപ്പില്ലാതെ തന്നെ അവസരം ലഭിച്ചിട്ടുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് അവസരം കിട്ടിയവര്‍ യാത്ര റദ്ദാക്കാന്‍ സാധ്യതയുണ്ട്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ അഞ്ഞൂറോളം സീറ്റുകള്‍ സംസ്ഥാനത്തിന് ലഭിക്കാറുണ്ട്. നാലാം വര്‍ഷ അപേക്ഷകര്‍, പൊതു അപേക്ഷകര്‍ എന്ന രീതിയില്‍ എല്ലാവര്ക്കും നറുക്കെടുപ്പിലൂടെ നമ്പറുകള്‍ നല്‍കും.
