ഹാമില്‍ട്ടണ്‍ മലങ്കര സെന്റ് ജോണ്‍സ് പള്ളി പെരുന്നാള്‍ മെയ് 14-ന്

7:53 pm 10/5/2017


ഹാമില്‍ട്ടണ്‍: മലങ്കര സെന്റ് ജോണ്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഈവര്‍ഷത്തെ പെരുന്നാള്‍ മേയ് 14-ന് സെന്റ് മൈക്കിള്‍സ് ഹങ്കേറിയന്‍ കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു.

രാവിലെ എട്ടിനു പ്രഭാത നമസ്കാരം, തുടര്‍ന്നു വിശുദ്ധ കുര്‍ബാന, അനുഗ്രഹ പ്രഭാഷണം, റാസ, നേര്‍ച്ച വിളമ്പ്.

മുഖ്യകാര്‍മികന്‍ റവ.ഫാ. സാം തങ്കച്ചന്‍. വികാരി വെരി റവ. കോര്‍എപ്പിസ്‌കോപ്പ ലാസറസ് റമ്പാന്‍ എന്നിവര്‍ നേതൃത്വം നല്‍കും.