08:20 am 4/4/2017
മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോൻകർ (84) അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്ന് മുംബൈയിലെ വീട്ടിലായിരുന്നു മരണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സംഗീതജ്ഞ മൊഗുബായ് കർഡികറുടെ മകളാണ് അമോൻകർ.
ജയ്പൂർ – അത്രോളി ഘരാനയിലെ ഭാവസാന്ദ്രമായ ശൈലിയാണ് ഇവർ പ്രധാനമായും ഉപയോഗിച്ചിരുന്നത്. 1987ൽ പത്മഭൂഷണും 2002ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.