07:10 pm 10/2/2017
വൈക്കം: ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ വൈക്കത്തെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും പുഴുപിടിച്ചതുമായ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ഉച്ചയോടെ നടത്തിയ റെയ്ഡിലാണ് മോശം ഭക്ഷണം പിടിച്ചത്.
പ്രദേശത്തെ മൂന്ന് ഷാപ്പുകളിൽ നിന്നും കെറ്റിഡിസി റസ്റ്റോറന്‍റിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചു. ഹോട്ടൽ വേന്പനാട്, കൊച്ചിൻ കോഫി ഹൗസ്, ഹോട്ടൽ കൃഷ്ണ, മലബാർ ഹോട്ടൽ എന്നിവടങ്ങളിൽ എല്ലാം പഴകിയ ഭക്ഷണമാണ് വിളന്പിയിരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെയെല്ലാം ഭക്ഷണം തയാറാക്കിയിരുന്നത്. ആഴ്ചകൾ പഴക്കുള്ള മാസവും മത്സ്യവും വരെ കണ്ടെടുത്തു. പഴകിയ മീൻ കറിയും ചിക്കൻ കറിയും ബിരിയാണിയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുണ്ട്.

