ഹൈക്കോടതിയുടെ പുതിയ ചീഫ്ജസ്റ്റീസായി ജസ്റ്റീസ് നവനീതി സിംഗ് പ്രസാദ് ചുമതലയേറ്റു.

12:28 PM 20/3/2017
download (5)

തിരുവന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ്ജസ്റ്റീസായി ജസ്റ്റീസ് നവനീതി സിംഗ് പ്രസാദ് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

മുൻപ് ബിഹാർ ഹൈക്കോടതി ചീഫ് ജസ്റ്റീസായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് ജസ്റ്റീസ് നവനീതി സിംഗ് പ്രസാദ്.