ഹോ​ട്ട​ലു​ട​മ​യെ കു​ത്തി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി കീ​ഴ​ട​ങ്ങി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ര​തീ​ഷാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്.

07:20 am _19/5/2017

കൊ​ച്ചി: വൈ​റ്റി​ല​യി​ൽ ഹോ​ട്ട​ലു​ട​മ​യെ കു​ത്തി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി കീ​ഴ​ട​ങ്ങി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ര​തീ​ഷാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. ഷി​ബി ഹോ​ട്ട​ൽ ഉ​ട​മ വൈ​റ്റി​ല ജൂ​നി​യ​ർ ജ​ന​ത റോ​ഡി​ൽ മം​ഗ​ല​പ്പി​ള്ളി വീ​ട്ടി​ൽ പി.​ജെ. ജോ​ൺ​സ​ണെ (48) കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ഭ​ക്ഷ​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ത്തി​യ ഉ​ട​ൻ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ജ​ന​താ സ്റ്റോ​പ്പി​നു സ​മീ​പം കു​ത്തേ​റ്റ് റോ​ഡി​ല്‍ വീ​ണ ജോ​ൺ​സ​ണെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​തീ​ഷ് ക​ട​വ​ന്ത്ര​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.