6:44 am 7/5/2017
റായ്പുർ: സുക്മയിൽ സിആർപിഎഫ് ജവാൻമാർക്കുനേരെ ആക്രമണം നടത്തിയ ഒമ്പത് പേരുൾപ്പെടെ 19 മാവോയിസ്റ്റുകൾ അറസ്റ്റിലായി. ചത്തീസ്ഗഡിലെ സുക്മജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നാണ് ഇവർ അറസ്റ്റിലായത്.
സിആർപിഎഫും കോബ്ര കമാൻഡോകളും സംസ്ഥാന പോലീസിന്റെ പ്രത്യേക വിഭാഗവും ചേർന്ന് നടത്തിയ റെയ്ഡിലാണ് മാവോയിസ്റ്റുകൾ അറസ്റ്റിലായത്. ദണ്ഡകാരണ്യ ആദിവാസി കിസാൻ മസ്ദൂർ സംഗാതൻ എന്ന സംഘടനയിലെ അംഗങ്ങളാണ് പിടിയിലായത്.