26 വയസുകാരിയെ അഞ്ചംഗ സംഘം ചേർന്ന് മാനഭംഗപ്പെടുത്തി.

12:42pm 14/3/2017
images

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലുള്ള ഫ്ളാറ്റിൽ 26 വയസുകാരിയെ അഞ്ചംഗ സംഘം ചേർന്ന് മാനഭംഗപ്പെടുത്തി. രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെയാണ് സംഘം മണിക്കൂറുകളോളം പീഡിപ്പിച്ചത്. ഒടുവിൽ രക്ഷപ്പെടാൻ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്ന് ചാടിയ യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ എല്ലാം അറസ്റ്റിലായിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗർ മേഖലയിലുള്ള ഫ്ളാറ്റിൽ വച്ചാണ് സംഭവം. പരിചയക്കാരനായ വികാസും സുഹൃത്തുകളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയെ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ബലമായി മദ്യം കുടിപ്പിക്കാൻ ശ്രമിച്ച സംഘം യുവതിയെ മണിക്കൂറുകളോളം പീഡിപ്പിച്ചു. ഒടുവിൽ അഞ്ചാംഗ സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ യുവതി കെട്ടിടത്തിന്‍റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

യുവതിയെ നിസാര പരിക്കുകളോടെ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.