ബന്ധു നിയമന വിവാദക്കേസില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

06:55 pm 6/1/2017
images (3)
തിരുവനന്തപുരം: ബന്ധു നിയമന വിവാദക്കേസില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. മുന്‍ ആരോഗ്യ മന്ത്രിയും എം.പിയുമായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാർ രണ്ടാം പ്രതിയും വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്​.

ബന്ധു നിയമനവുമായി ബന്ധപ്പെട്ടായിരുന്നു വ്യവസായ വകുപ്പ്​ കൈകാര്യം​ ചെയ്​തിരുന്ന ജയരാജൻ മന്ത്രി സ്​ഥാനം രാജിവെച്ചത്​. പി.കെ ശ്രീമതി എം.പി യുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എൻറര്‍പ്രൈസസ് ലിമിറ്റഡി​െൻറ ഡയറക്ടറായി നിയമിച്ചതായിരുന്നു വിവാദമായത്​.

യോഗ്യതയും മാനദണ്ഡവും പാലിച്ച് നിയമപ്രകാരം മാത്രമേ നിയമനം നടത്താന്‍ പാടുള്ളൂവെന്ന് താന്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് കുറിപ്പ് നല്‍കിയെന്നായിരുന്നു ജയരാജന്‍ വിജിലന്‍സിന് മൊഴി നല്‍കിയത്.