Default title

08:22 am 13/1/2017
images
തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനത്തെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ രൂപം കൊണ്ട പ്രതിസന്ധി പരിഹരിക്കാന്‍ ഹൈകമാന്‍ഡ് ഇടപെടുന്നു. ഇടഞ്ഞുനില്‍ക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ടെലിഫോണില്‍ സംസാരിച്ചു. പ്രശ്നത്തിന് പരിഹാരം കാണണമെന്നും സഹകരിക്കണമെന്നും അദ്ദേഹം ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലത്തൊനും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം അതിന് സമ്മതം മൂളി.

ഡി.സി.സി പ്രസിഡന്‍റ് നിയമനത്തിലെ അതൃപ്തിയെ തുടര്‍ന്ന് ഏറെ നാളായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടി. ചര്‍ച്ചക്കില്ളെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചിരുന്നു. അതില്‍നിന്ന് ഇപ്പോള്‍ പിന്മാറിയിട്ടുണ്ട്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടിയുടെ സുപ്രധാന പരിപാടിയില്‍നിന്ന് ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പിലെ പ്രമുഖരും വിട്ടുനിന്നിരുന്നു. അതേസമയം കേരളത്തിലെ മറ്റ് പ്രധാന നേതാക്കളെല്ലാം അതില്‍ പങ്കെടുക്കുകയും ചെയ്തു.
ഡല്‍ഹി ചര്‍ച്ചയുടെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഇത് വേഗം നടക്കുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയുടെ നിലപാടിന്‍െറ വെളിച്ചത്തില്‍ കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയ കാര്യ സമിതി വിളിച്ചുചേര്‍ക്കാന്‍ ആഴ്ചകളായി കഴിഞ്ഞിരുന്നില്ല. ഒടുവില്‍14ന് യോഗം നിശ്ചയിച്ചിരിക്കുകയാണ്. അതില്‍ പങ്കെടുക്കുമെന്ന ഉറപ്പൊന്നും ഉമ്മന്‍ ചാണ്ടി ഇതുവരെ നല്‍കിയിട്ടില്ല. യോഗത്തില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം.