o8.26 am 7/2/2017
വാഷിങ്ടണ്‍: ട്രംപിന്‍െറ കുടിയേറ്റവിരുദ്ധ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് പുതിയ കൂട്ടായ്മയൊരുങ്ങുന്നു. ഫേസ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍, ഇന്റല്‍, സ്നാപ്, നെറ്റ് ഫ്ളിക്സ് തുടങ്ങി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 97 ബഹുരാഷ്ട്ര കമ്പനികളാണ് ട്രംപ് നയത്തിനെതിരെ കോടിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം അമേരിക്കന്‍ സമ്പദ്വ്യവസ്ഥക്കും മറ്റും ഉണ്ടാക്കിയിട്ടുള്ള ഉണര്‍വുകള്‍ അക്കമിട്ട് നിരത്തുന്ന അപ്പീല്‍ കഴിഞ്ഞദിവസം നയന്‍ത്ത് സര്‍ക്യൂട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ‘
നേരത്തെതന്നെ ഇത്തരമൊരു അപ്പീലിനെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും പുതിയ സാഹചര്യത്തില്‍ നടപടി വേഗത്തിലാക്കുകയായിരുന്നുവെന്ന് കമ്പനിവൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രധാനമായും ഐ.ടി കമ്പനികളാണ് വൈറ്റ്ഹൗസ് നയങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം കമ്പനികളെയും ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ കുടിയേറ്റക്കാര്‍ വലിയ പങ്കാണ് വഹിച്ചതെന്നും അവരെ തടയുന്നത് വലിയ നഷ്ടങ്ങള്‍ വരുത്തിവെക്കുമെന്നും അപ്പീല്‍ മുന്നറിയിപ്പ് നല്കുന്നു. സുരക്ഷയാണ് പ്രശ്നമെങ്കില്‍ പരിശോധനകളും മറ്റും കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്നും ഹരജിയില്‍ കമ്പനികള്‍ വ്യക്തമാക്കി. നിയമനടപടിക്കു പുറമെ, മറ്റു പ്രതിഷേധമാര്‍ഗങ്ങളും ഈ കമ്പനികള്‍ ആലോചിക്കുന്നുണ്ട്.