ഫിലിപ്പീൻസിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നാലു പേർ കൊല്ലപ്പെട്ടു.

10:55 am l1/2/2017

images (6)
മനില: ഫിലിപ്പീൻസിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. തെക്കൻ ഫിലിപ്പൈൻസിലാണ് റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സംഭവത്തിൽ 120ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നു വീണു. 1,50,000ലധികേ പേർ താമസിക്കുന്ന പൊക്നോ ഗ്രാമത്തിലാണ് ഭൂചലനം.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.