നെഹ്‍റു കോളേജ് ചെയര്‍മാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

07:16 pm 16/2/2017

download (1)
നെഹ്‍റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കൃഷ്ണദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അഞ്ച് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. നെഹ്‍റു കോളേജ് വിഷയത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ക്കുന്ന അനുരഞ്ജന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും അതുകൊണ്ട് അറസ്റ്റ് തയണമെന്നുമാണ് കൃഷ്ണദാസ് അപേക്ഷിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഈ മാസം 21ന് കോടതി വിശദമായ വാദം കേള്‍ക്കും.