കാബൂൾ: അഫ്ഗാനിസ്ഥാൻ സുരക്ഷാസേന 32 താലിബാൻ തടവുകാരെ മോചിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ ഹെൽമാഡ് പ്രവിശ്യയിൽ പ്രത്യേക സേനവിഭാഗം നടത്തിയ ആക്രമണത്തിലാണ് തടവുകാരെ മോചിപ്പിക്കുവാൻ സാധിച്ചതെന്നു സൈനിക വക്താവ് പറഞ്ഞു.
കഴിഞ്ഞ മേയിൽ അഫ്ഗാൻ സേന 60 താലിബാൻ തടവുകാരെ മോചിപ്പിച്ചിരുന്നു. ഭീകരരുടെ ശക്തി കേന്ദ്രമായ ഹെൽമാഡിൽനിന്നുമാണ് സൈന്യം തടവുകാരെ മോചിപ്പിച്ചത്.