10:02 am 1 1/3/2017
പനാജി: ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പർസേക്കർ തോറ്റു. 676 വോട്ടിനാണ് പർസേക്കർ തോറ്റത്. മുഖ്യമന്ത്രി തോറ്റത് ബിജെപിക്കു കനത്ത തിരിച്ചടിയായി. മണ്‍ഡ്രേം മണ്ഡലത്തിൽ കോണ്‍ഗ്രസിന്‍റെ ദയാനന്ത് സോപ്തെയാണ് മുഖ്യമന്ത്രിയെ വീഴ്ത്തിയത്.
ബിജെപി ഭരിച്ചുകൊണ്ടിരുന്ന ഗോവയിൽ ആദ്യ സൂചനകൾ പ്രകാരം കോണ്‍ഗ്രസും ബിജെപിയും തമ്മിൽ കനത്ത പോരാട്ടം നടക്കുകയാണ്. കോണ്‍ഗ്രസ് ആറു സീറ്റുകളിലും ബിജെപി നാലു സീറ്റുകളിലും മുന്നിട്ടുനിൽക്കുകയാണ്.