താലിബാൻ ഭീകരൻ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചു

09:24 am 29/3/2017
download

കാബൂൾ: താലിബാൻ ഭീകരൻ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചു. താലിബാൻ നേതാവ് നസീർ അഹമ്മദാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ കിഴക്കൻ ലഖ്മാൻ പ്രവിശ്യയിലാണ് സംഭവം. നാളുകളായി സംഘടനയുടെ ഭാഗമായ ഇയാൾ അടുത്തിടെ വിവിധയിടങ്ങളിൽ നടന്ന ബോംബ് സ്ഫോടനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു.

രണ്ടു മാസത്തിനിടെ ഇയാളെ പിടികൂടാൻ ഒന്നിലേറെ തവണ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല.