08:27 am 4/5/2017
– ഷോളി കുമ്പിളുവേലില്‍
ന്യൂയോര്‍ക്ക്: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രഥമ തദ്ദേശ വൈദിക വിദ്യാര്‍ഥി ബ്രദര്‍ കെവിന് മുണ്ടയ്ക്കല്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍നിന്നും ഡീക്കന്‍ പട്ടം സ്വീകരിച്ചു.
ഏപ്രില്‍ 22ന് മാതൃ ഇടവകയായ ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. രൂപത ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ബ്രോങ്ക്സ് ഫൊറോന വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, ഫിലാഡല്‍ഫിയ ഇടവക വികാരി ഫാ. വിനോദ് മഠത്തിപ്പറന്പില്‍, ലോംഗ് ഐലന്‍ഡ് ഇടവക വികാരി ഫാ. ജോണ്‍ മേലേപ്പറന്പില്‍, ന്യൂജേഴ്സി ഫൊറോന വികാരി ഫാ. ലിഗോറി ജോണ്സന്, റോക് ലാന്‍ഡ് ഇടവക വികാരി ഫാ. തദേവൂസ് അരവിന്ദത്ത്, ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ഫ്രാന്‍സിസ് നന്പ്യാപറന്പിലിന്റെ നേതൃത്വത്തിലുള്ള ക്വയര്‍ ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.
കെവിന്റെ പാത പിന്തുടര്ന്നുകൊണ്ട് ഷിക്കാഗോ രൂപതയില്‍നിന്നും വിവിധ സെമിനാരികളില്‍ പഠിക്കുന്ന 11 വൈദിക വിദ്യാര്‍ഥികളും നിരവധി വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുത്തു.
ബ്രോങ്ക്സ് ഇടവകയുടെ കൈക്കാരന് ടോം മുണ്ടയ്ക്കലിന്േ!റയും വത്സമ്മയുടേയും മകനാണ് ഡീക്കന്‍ കെവിന്.
റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലില്‍