കെ. ബാബുവിന്റെ വീട്ടിലെ പരിശോധന; രേഖകള്‍ ഇന്നു കോടതിയില്‍ സമര്‍പ്പിക്കും

09.41 AM 05-09-2016
2016_babu
മുന്‍ മന്ത്രി കെ. ബാബുവിന്റെയും മക്കളുടെയും വീടുകളിലടക്കം പത്തു കേന്ദ്രങ്ങളില്‍നിന്നു വിജിലന്‍സ് പിടിച്ചെടുത്തതായി പറയുന്ന രേഖകള്‍ ഇന്നു മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിക്കും. കെ. ബാബുവിന്റെ വീട്ടില്‍നിന്ന് 30 രേഖകളും മുഖ്യ ബിനാമിയെന്നു വിജിലന്‍സ് ആരോപിക്കുന്ന ബാബുറാമിന്റെ വീട്ടില്‍നിന്ന് 85 രേഖകളും പിടിച്ചെടുത്തതായാണു വിവരം.
കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിന് ആവശ്യം വേണ്ട രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍ വാങ്ങും. കസ്റ്റഡിയില്‍ വാങ്ങുന്ന രേഖകളുടെ പരിശോധനയും ചോദ്യംചെയ്യലും തുടര്‍വിവര ശേഖരണവും ഇന്നു തന്നെ ആരംഭിക്കുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാബുവിന്റെയും കൂട്ടുപ്രതികളായ ബാബുറാം, മോഹനന്‍ എന്നിവരുടെയുംചോദ്യംചെയ്യല്‍ അടുത്ത ആഴ്ചയോടെ മാത്രമേ ഉണ്ടാകൂവെന്നാണു സൂചന.