06:38 PM 14/09/2016
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കുളിക്കാനിറങ്ങിയ നാലു വിദ്യാർഥികൾ തിരയിൽപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. പ്ലസ് വൺ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. പാലക്കാട് ചെർപുളശ്ശേരി സ്വദേശി അഫ്സൽ(17)നെയാണ് കാണാതായത്. രക്ഷപ്പെടുത്തിയ മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണാതായ ആൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്.