10:30 AM 17/09/2016

പത്തനംതിട്ട: ചിറ്റാറില്‍ സ്വകാര്യ ഗ്രൂപ്പ് നടത്തിയിരുന്ന കാര്‍ണിവലിനിടെ വീണ് പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്ക(14) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനായിരുന്നു. സഹോദരന് അലന്(5) സംഭവദിവസം തന്നെ മരിച്ചിരുന്നു.
സെപ്തംബര്‍ എട്ട് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. കറങ്ങിക്കൊണ്ടിരുന്ന ആകാശവീലില്‍ നിന്ന് അലനും പ്രയങ്കയും റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രിയങ്കയും വീണത്. മേള നടത്താനാവശ്യമായ അനുമതിയില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് കാർണിവലിൽ റൈഡുകൾ പ്രവർത്തിച്ചിരുന്നതെന്നും ആക്ഷേപമുണ്ടായിരുന്നു.
