വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച; മുഖ്യപ്രതിയായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

11-10-2016 12.19AM
Policeman_760x400
കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ രഞ്ജനാണ് പെരുമ്പാവൂരില്‍ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജുലായിലാണ് പെരുമ്പാവൂരിലെ സിദ്ദിഖിന്റെ വീട്ടില്‍ വിജിലസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയ രഞ്ജന്‍ സ്വര്‍ണാഭരണങ്ങളും പണവും ഉള്‍പ്പെടെ ലക്ഷകണക്കിന് രൂപയുടെ വസ്തുക്കള്‍ കവര്‍ന്നെടുത്തത്. കുടുംബനാഥന്‍ ഇല്ലാത്ത സമയം നോക്കിയെത്തിയ രഞ്ജന്‍ വീട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അകത്ത് കയറിയത്. കവര്‍ച്ചയ്ക്കു ശേഷം ഒളിവില്‍ പോയ പ്രതിയെ മാസങ്ങള്‍ നീണ്ട തെരച്ചിലൊടുവില്‍ തിരുവനന്തപുരത്ത് നിന്നാണ് പെരുമ്പാവൂര്‍ ഡിവൈഎസ്!പിയും സംഘവും പിടികൂടിയത്.
1988ല്‍ പൊലീസില്‍ കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ച രഞ്ജനെ അസിസ്റ്റ് സബ് ഇന്‍സ്‌പെക്ചടറായിരിക്കെയാണ് സ്വഭാവദൂഷ്യത്തിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്.പിന്നീട് കുടുംബസമേതം കോട്ടയം ചിങ്ങവനത്തായിരുന്നു താമസം.