ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

09:30 am 3/11/2016

ജീമോന്‍ റാന്നി
Newsimg1_45328382
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍പ്പെട്ട 18 ഇടവകകളുടെ സംയുക്തവേദിയായി ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ(കഇഋഇഒ) 201617 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ ചുമതലേറ്റു.

ഒക്ടോബര്‍ 25ന് ചൊവ്വാഴ്ച വൈകുന്നേരം സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് കൂടിയ ജനറല്‍ ബോഡി യോഗത്തിലാണ് ചുമതലകള്‍ കൈമാറിയത്.

പ്രസിഡന്റ് വെരി.റവ.സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി രവി വര്‍ഗീസ് പുളിമൂട്ടിലിന് മുന്‍ സെക്രട്ടറി ഡോ.അന്ന.കെ.ഫിലിപ്പും ട്രഷറര്‍ മോസസ് പണിക്കര്‍ക്ക് മുന്‍ട്രഷറര്‍ റോബിന്‍ ഫിലിപ്പും രേഖകള്‍ നല്‍കി ചുമതലകള്‍ കൈമാറി.

തദവസരത്തില്‍ വെരി.റവ.സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ കഴിഞ്ഞ വര്‍ഷം സ്തുത്യര്‍ഹമായ സേവനം ചെയ്ത മുന്‍ ഭാരവാഹികള്‍ക്ക് നന്ദി രേഖപ്പെടുത്തുകയും, പുതിയ ഭാരവാഹികള്‍ക്ക് ഭാവുകങ്ങളേയും ആശംസിച്ചു.

ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 25ന് വൈകുന്നേരം സ്റ്റാഫോഡിലെ സെന്റ് തോമസ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതിന് തീരുമാനിച്ചു. എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി രക്ഷാധികാരി അഭിവദ്യ അലക്‌സിയോസ് മാര്‍ യൂസേബിയോസ് തിരുമേനി ക്രിസ്തുമസ് സന്ദേശം നല്‍കും. പി.ആര്‍.ഒ.റവ.കെ.ബി.കുരുവിള അറിയിച്ചതാണിത്.