കോഴിക്കോട്​ പിതാവ്​ നവജാത ശിശുവിനെ വിറ്റു

04:11 PM 01/12/2016
images
കോഴിക്കോട്​: നവജാത ശിശുവിനെ വിറ്റ പിതാവ് അറസ്റ്റിൽ. കുഞ്ഞിനെ പരിപാലിക്കാൻ പണമില്ലെന്നു പറഞ്ഞ്​ കോഴിക്കോട് മാറാട് സ്വദേശി മിഥുനാണ, (31) കുഞ്ഞിനെ വിറ്റത്. 21 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിനെയാണ്​ ഇയാൾ കൈമാറിയത്​. കുട്ടികളില്ലാത്ത ദമ്പതികളാണ് കുഞ്ഞിനെ വാങ്ങിയത്. എത്ര തുകക്കാണ്​ കുഞ്ഞിനെ വിറ്റതെന്ന് വ്യക്തമല്ല. പന്നിയങ്കര പൊലീസ് അന്വേഷണം തുടരുകയാണ്.

പ്രസവിച്ച ഉടൻതന്നെ കുഞ്ഞിനെ കൈമാറാനാണ്​ തീരുമാനിച്ചിരുന്നത്​. എന്നാൽ കുഞ്ഞി​െൻറ മാതാവിനെ നിർബന്ധത്തെ തുടർന്ന്​ കൈമാറ്റം നീളുകയായിരുന്നു. 28 വയസുള്ള യുവതിയാണ് കുഞ്ഞിന്റെ അമ്മ. ദമ്പതികൾക്ക് രണ്ടു കുട്ടികളുണ്ട്​.