സ്വര്‍ണത്തിന് പുതിയ നിയന്ത്രണം ബാധകമല്ളെന്ന് കേരള ജ്വല്ളേഴ്സ് ഫെഡറേഷന്‍.

10:59 AM 02/12/2016
gold-ornaments-for-daughters-security-post-her-wedding

കോഴിക്കോട്: പരമ്പരാഗതമായി ലഭിച്ചതോ വെളിപ്പെടുത്തിയതോ നികുതിയിളവുള്ളതോ ആയ വരുമാനത്തില്‍നിന്ന് വാങ്ങിയ സ്വര്‍ണത്തിന് പുതിയ നിയന്ത്രണം ബാധകമല്ളെന്ന് കേരള ജ്വല്ളേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 1994 ജൂണ്‍ 15ന് പുറപ്പെടുവിച്ച സര്‍ക്കുലറിലെ ഇന്‍സ്ട്രക്ഷന്‍ നമ്പര്‍ 1916 പ്രകാരം ന്യായമായ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച സ്വര്‍ണത്തിന് സംരക്ഷണം ലഭിക്കും.

പുരുഷന് 100 ഗ്രാമും വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാമും അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാമും സ്വര്‍ണം കൈവശംവെക്കാം. 22 വര്‍ഷമായി നിലനില്‍ക്കുന്ന ഈ ആനുകൂല്യം വിസ്മരിച്ചുകൊണ്ട് പുതിയ നിര്‍ദേശത്തെ തെറ്റിദ്ധരിച്ച് പരിഭ്രാന്തരാവേണ്ടതില്ളെന്ന് ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.