03:37 PM 02/12/2016

ന്യൂഡൽഹി: സഹകരണ ബാങ്കുകളിലെ പ്രതിസന്ധി അതീവ ഗുരുതരമെന്ന് സുപ്രീംകോടതി. സഹകരണ ബാങ്കുകളിലെ പ്രതിസന്ധി മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും ഇത് പരിഹരിക്കാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഉചിതമായ തീരുമാനം എടുത്ത ശേഷം കോടതിയെ അറിയിക്കണമെന്നും ഇതുസംബന്ധിച്ച് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂർ കേന്ദ്രത്തോട് നിർദ്ദേശിച്ചു.
