09:53 am 4/12/2016

ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ 2016 ലെ ക്രിസ്തുമസിനൊരുക്കമായി കരോള്‍ ആരംഭിച്ചു. കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കരോളിന് മുന്നോടിയായി കൂടാരയോഗ ഭാരവാഹികളുടെയും ഷിക്കാഗോ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ഉണ്ണീശോയുടെ രൂപങ്ങള്‍ വെഞ്ചിരിക്കുകയും കൂടാര യോഗ ഭാരവാഹികള്‍ക്കും ഷിക്കാഗോ കെ സി എസ് ഭാരവാഹികള്‍ക്കും കൈമാറുകയും ചെയ്തു.
വികാരി ഫാ, തോമസ് മുളവനാല്‍, അസി. വികാരി ഫാ. ബോബന് വട്ടംപുറത്ത്, കരോള്‍ കോര്‍ഡിനേറ്റര്‍സ് ആയ പോള്‍സണ്‍ കുളങ്ങര & സാബു തറത്തട്ടേല്‍, കെ സി എസ് വൈസ് പ്രസിഡണ്ട് റോയി നെടുംചിറ, കെ സി എസ് ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, നിയുക്ത കെ സി എസ് വൈസ് പ്രസിഡണ്ട് സാജു കണ്ണമ്പള്ളി, നിയുക്ത കെ സി എസ് സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടില്‍, വിവിധ കൂടാരയോഗം പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇടവകയുടെ പി ആര് ഓ ജോണിക്കുട്ടി പിള്ളവീട്ടില്‍ അറിയിച്ചതാണിത്
