രജനീകാന്തിന് ഷൂട്ടിങ്ങിനിടെ പരിക്ക്.

10:00 am 4/12/2016
images (4)

ചെന്നൈ: തമിഴ് ചലച്ചിത്ര താരം രജനീകാന്തിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ‘2.0’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ വീഴ്ചയിലാണ് സൂപ്പർ താരത്തിന്‍റെ വലത് കാല്‍മുട്ടിന് പരിക്കേറ്റത്. ഉടന്‍തന്നെ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോടമ്പാക്കത്തെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിന് ശേഷം രജനി നടന്നുവന്ന് കാറിൽ കയറുന്നതിന്‍റെ വിഡിയോ ചിത്രത്തിന്‍റെ അണിയറക്കാർ പുറത്തുവിട്ടു.

‘യന്തിര’ന് ശേഷം ശങ്കർ സംവിധാനം ചെയ്യുന്ന രജനി ചിത്രമാണ് ‘2.0’. 400 കോടി രൂപ ചെലവ് വരുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ബോളിവുഡ് താരം ആമി ജാക്സനാണ് നായിക. ബോളിവുഡ് താരം അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. എ.ആർ റഹ്മാനാണ് സംഗീതം.