ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 25 മരണം. റിക്ടർ സ്കെയിലിൽ 6.4 രേഖെപ്പടുത്തിയ ഭൂചലനമാണ് ഇന്തോനേഷ്യൻ ടൗണായ ബന്ത അഷെയിൽ അനുഭവപ്പെട്ടത്. 12ഒാളംതകർന്നു.
രക്ഷാപ്രവർത്തനം തുടരുകയാണ്. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പിഡെ ജയ മേഖലയിൽ ജനം പ്രഭാതനമസ്കാരത്തിന് ഒരുങ്ങുമ്പോഴായിരുന്നു ഭൂചലനം. നിരവധിക്കെട്ടിടങ്ങൾ തകർന്നുവീണു. ഇതിനടയിൽ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുന്നു.
യു.എസ് ജിയോളജിക്കൽ സർവേ പ്രകാരം അഷെയിലെ വടക്കുകിഴക്കൻ തീരപ്രദേശത്ത് 17കീ.മീ വ്യാപിക്കുന്ന ഭൂചലനമാണ് ഉണ്ടായത്. സുനാമി ഭീഷണിയില്ലെന്നും അധികംതർ അറിയിച്ചു.
2004ൽ സുനാമിക്ക് കാരണമായ ഭൂചലനത്തിൽ ഇൗ പ്രദേശവും തകർന്നിരുന്നു.

