ഇന്തോനേഷ്യയിലെ ഭൂചലനം; മരണം സംഖ്യ 100 ആയി

09:51 am 8/12/2016

Newsimg1_54071089
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്തോനേഷ്യന്‍ ആര്‍മി തലവന്നാണ് മരണ സംഖ്യ സ്ഥിരീകരിച്ചത്. 6.5 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്.

നിരവധിപ്പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. സുമാത്ര ദ്വീപിനു വടക്കു പടിഞ്ഞാറായി കടലിനടിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. എന്നാല്‍, സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.