ഡി. ബാബു പോളിന് ഫാ. വടക്കന്‍ പുരസ്കാരം

09:59 am 8/12/2016

Newsimg1_14718960
തൃശൂര്‍: ഫാ. വടക്കന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഫാ. വടക്കന്‍ സ്മാരക പുരസ്കാരത്തിനു ഡോ. ഡി. ബാബുപോള്‍ അര്‍ഹനായി. സാമൂഹിക–സംസ്കാരിക–മത മണ്ഡലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്കാരം സമ്മാനിക്കുന്നത്.

25,001 രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. മാധ്യമപ്രവര്‍ത്തകരായ എം.പി. സുരേന്ദ്രന്‍, ഫ്രാങ്കോ ലൂയീസ്, ജോയ് എം. മണ്ണൂര്‍, സന്തോഷ് ജോണ്‍ തൂവല്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണു ജേതാവിനെ നിശ്ചയിച്ചത്.

17നു രാവിലെ 10.30നു തൊയക്കാവ് തിരുഹൃദയ പാരിഷ്ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ബിഷപ് മാര്‍ തോമസ് ചക്യത്ത് പുരസ്കാരം സമര്‍പ്പിക്കും.