ചെന്നൈയിൽ ആദായനികുതി റെയ്​ഡ്​: 90 കോടി പിടിച്ചെടുത്തു

05:09 pm 08/12/2016
download
ചെന്നൈ: ചെന്നൈയിൽ വ്യാപക ആദായ നികുതി റെയ്​ഡ്​. നഗരത്തിലെ എട്ടു കേന്ദ്രങ്ങളിൽ നടന്ന ആദായനികുതി റെയ്​ഡിൽ 90 കോടി രൂപയും 100 കിലോ സ്വർണവും പിടിച്ചെടുത്തു. തിരുപ്പതി ദേവസ്ഥാനം ബോർഡ്​ അംഗം ശേഖർ റെഡ്​ഢി, സുഹൃത്ത്​ ​ശ്രീനിവാസ റെഡ്​ഢി ഇവരുടെ അക്കൗണ്ടൻറ്​ പ്രേം എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ്​ റെയ്​ഡ്​ നടന്നത്​. പിടിച്ചെടുത്തവയിൽ 70 കോടി പുതിയ നോട്ടുകളാണ്​. കൂടുതൽ പരിശോധന നടന്നുവരികയാണ്​.