കശ്മീർ: ജമ്മു കശ്മീരിലെ അറവാനി വില്ലേജിൽ സൈന്യവും ലശ്കർ ഭീകരരും തമ്മിൽ പോരാട്ടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് ദിവസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് രണ്ട് ലശ്കറെ തൊയ്ബ ഭീകരരെ സൈന്യം വധിച്ചത്.
സൈന്യവും ജമ്മു കശ്മീർ പൊലീസിലെ പ്രത്യേക വിഭാഗവും ചേർന്നാണ് അനന്തനാഗ് ജില്ലയിലെ ബിജബെഹറാ നഗരത്തിനടുത്ത് ആക്രമണം നടത്തിയത്. സൈന്യത്തിെൻറ ആക്രമണത്തിൽ ഒരു സിവിലിയനും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വിവരങ്ങളുണ്ട്. നിരവധിപ്പേർക്ക് പരിക്കേറ്റു. സുരക്ഷ സംവിധാനങ്ങൾ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് ഗ്രാമീണർക്ക് പരിക്കേറ്റതെന്നാണ് വിവരം.
ബുധനാഴ്ചയാണ് ആക്രമണത്തിന് തുടക്കം കുറിച്ചെതന്ന് ജമ്മു കശ്മീർ പൊലീസ് വക്താവ് പറഞ്ഞു. മുഷ്താക് അഹമദ് ഗാനി എന്നയാളുടെ വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം രണ്ട് ഭീകരരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവരിൽ നിന്ന് മൂന്ന് എ.കെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. പരശോധനക്കായി ഭീകരരുടെ ഡി.എൻ.എ സാമ്പളികൾ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലശ്കർ ഭീകരരായ മജീദ് സർജർ, റുഹീൽ അമീൻ ദാർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി സി.ആർ.പി.എഫ് സ്പെഷ്യൽ ഡയറക്ടർ ജനറൽ ശ്രീവാസ്തവ പറഞ്ഞു.

