തമിഴ്നാട്ടിൽ ജയലളിതയുടെ പിൻഗാമി ശശികല തന്നെ.

04:20 PM 10/12/2016
image
ചെന്നൈ: എ.ഐ.ഡി.എം.കെയുടെ പുതിയ ജനറൽ സെക്രട്ടറിയാകണമെന്ന് ശശികലയോട് പാർട്ടിയുടെ മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടിയുടെ ഒൗദ്യോഗിക ചാനലായ ജയ ടി.വിയാണ് വാർത്ത പുറത്തുവിട്ടത്. 27 വർഷത്തിന് ശേഷമാണ് പാർട്ടിക്ക് പുതിയ ജനറൽ സെക്രട്ടറി വരുന്നത്. നേരത്തേ ജയലളിതയുടെ പിൻഗാമിയായി അർഹതപ്പെട്ട വ്യക്​തിയെ തന്നെ തെരഞ്ഞെടുക്കുമെന്ന്​ പാർട്ടി വക്​താവ്​ പൊന്നയ്യൻ പറഞ്ഞിരുന്നു. തീരുമാനം പെട്ടെന്ന് തന്നെ ഉണ്ടാകും. പാർട്ടി സെക്രട്ടറിയെ ഐകകണ്ഠേനയായിരിക്കും തെരഞ്ഞെടുക്കുക എന്നും പൊന്നയ്യൻ ട്വിറ്ററിൽ കുറിച്ചു. രണ്ടു ദിവസമായി മുഖ്യമന്ത്രി പന്നീർസെൽവം അടക്കമുള്ള നേതാക്കൽ ശശികലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.