02:39 pm 11/12/2016

മുംബൈ: മുംബൈയിൽ ഹെലികോപ്റ്റർ തകർന്ന് വീണ് രണ്ടു പേർ മരിച്ചു. പൈലറ്റും ഒരു സ്ത്രീയുമാണ് മരിച്ചത്. പരിക്കേറ്റ മറ്റു രണ്ടുപേരെ സമീപത്തെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോരഗാവിനടുത്ത് ആരെയ് കോളനിയിലാണ് തകർന്ന് വീണത്.
ഹെലികോപ്റ്റർ പൂർണമായി കത്തിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രക്ഷാ പ്രവർത്തനത്തിനായി മൂന്ന് അഗ്നിശമന യൂണിറ്റുകൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
വിനോദ സവാരി നടത്തുന്ന ഹെലികോപ്റ്ററാണ് തകർന്നത്. വിനോദ യാത്രക്ക് വന്ന സ്ത്രീയാണ് മരിച്ചതെന്ന് കരുതുന്നു.
