വര്‍ധയുടെ ശക്തി കുറഞ്ഞു; മരണം 18 ആയി

10:05 am 14/12/2016

download (3)

ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്നുള്ള ദുരിതത്തിന് അറുതിയായതോടെ ചെന്നൈയില്‍ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുകയാണ്. ഇവിടങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. കനത്ത് മഴയില്‍ ചെന്നൈയില്‍ മാത്രം മരണം 18 ആയതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

60 ശതമാനത്തോളം വൈദ്യുതി ബന്ധം ഇപ്പോഴും പുനസ്ഥാപിക്കപ്പെട്ടില്ല. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്. അടിയന്തര സഹായമായി തമിഴ്നാടിന് 1000 കോടി രൂപ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.