10:18 14/12/2016
പാലക്കാട്: വാളയാറിനടുത്ത് അട്ടപ്പള്ളത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ട് എഞ്ചിനീയറിങ്ങ് കോളജ് വിദ്യാർഥികൾ മരിച്ചു. തമിഴ്നാട്ടുകാരായ മഹേന്ദ്രൻ (24), ധനശേഖരൻ (22) എന്നിവരാണ് മരിച്ചത്. രാവിലെ 8.45ഒാടെയാണ് സംഭവം.
കൊച്ചിയിലേക്ക് വിനോദയാത്ര പോയി മടങ്ങിയ വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച കാർ ടയർ പൊട്ടി റോഡിൽ മറിയുകയായിരുന്നു. ഒമ്പതു പേർ വാഹനത്തിലുണ്ടായിരുന്നു. മൂന്നു പേരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിണ്ടിഗലിലെ എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥികളാണ്