10:50 am 15/12/2016
ബിനോയി കിഴക്കനടി (പി. ആര്‍. ഒ.)

ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ ക്രിസ്മസിനൊരുക്കമായി ഡിസംബര്‍ മാസം 17 മുതല്‍ 18 വരെ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും പ്രത്യേക സെക്ഷനുകളായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയില്‍ സേവനം ചെയ്യുന്ന കെയ്‌റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബ നവീകരണ ധ്യാനത്തിന് നേത്യുത്വം നല്‍കുന്നത്. ഫാ. ജോണ്‍ ചെറുനിലത്തിന്റെ നേത്യുത്വത്തില്‍ റ്റോബി മണിമലത്ത്, ബിബി തെക്കനാട്ട്, സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍, ബോണി തെക്കനാട്ട്, സിറില്‍ മാളിയേക്കല്‍തറയില്‍, പീയൂസ് കണ്ടാരപ്പള്ളില്‍, ബെഞ്ചമിന്‍ തെക്കനാട്ട് എന്നിവര്‍ ധ്യാനം നയിക്കുന്നു.
ഡിസംബര്‍ 17 ശനിയാശ്ച രാവിലെ 9:30 മുതല്‍ വൈകുന്നേരം 4 മണി വരെയും, 18 ഞായറാശ്ച രാവിലെ 9:15 മുതല്‍ വൈകുന്നേരം 4 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ഫൊറോനാംഗങ്ങളേവര്‍ക്കും കുമ്പസാരിച്ചൊരുങ്ങുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
കരുണയുടെ ഈ വര്‍ഷത്തില്‍, കരുണാമയനായ ദൈവം, ദൈവദാനമായി നല്‍കിയ ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ദൈവാലയയം, ദശാബ്ദി ആഘോഷിച്ച ഈ അവസരത്തില്‍ നടത്തപ്പെടുന്ന ധ്യാനം ഫൊറൊനായിലെ എല്ലാ കുടുംബങ്ങളിലും കൂടുതല്‍ ദൈവാനുഗ്രഹത്തിന്റേയും നവീകരണത്തിന്റേയും കാരണമാകട്ടെയെന്ന്‌ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു. ധ്യാനത്തില്‍ പൂര്‍ണ്ണമായും പങ്കെടുക്കുവാനും, ശനിയാഴ്ചയും, ഞായറാഴ്ചയും കുട്ടികളെ പങ്കെടുപ്പിക്കുവാനും ഏവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ബഹുമാനപ്പെട്ട വികാരി അച്ചന്‍ ഓര്‍ഓര്‍മ്മിപ്ന്നു.
