അൻപതെയു കാരൻ സ്വയം ചിതയൊരുക്കി മരിച്ചു.

06:56 pm 15/12/2016
images (4)
ഗൃഹനാഥൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. എസ്​.എൽ പുരം പീവെമ്പല്ലൂർ തെക്കോട്ട്​ ബാലൻ എന്ന ബാലജി(57) ആണ്​ മരിച്ചത്​. പീവെമ്പല്ലൂരിൽ മെഡിക്കൽ ഷോപ്പ്​ നടത്തി വരികയായിരുന്നു.

ബാലനെ കാണാതായതിനെ തുടർന്ന്​ വീട്ടുകാർ നൽകിയ പരാതിയിൽ മതിലകം പൊലീസ്​ സ്ഥല​ത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ്​ സംഭവം പുറത്തറിഞ്ഞത്​. വീടിന്​ പുറകിൽ നിന്ന്​ പുക ഉയരുന്നത്​ കണ്ടെന്ന വീട്ടുകാരുടെ സംശയത്തെ തുടർന്ന്​ പൊലീസ്​ നടത്തിയ തെരച്ചിലിലാണ്​ കുഴിയിൽ പൂർണമായും കത്തിയനിലയിൽ മൃതദേഹം കണ്ടെത്തിയത്​.

ശവസംസ്​കാരത്തിന്​ ഒരുക്കുന്നതുപോലെ ചതുരാകൃതിയിൽ കുഴിയെടുത്ത്​ നാലു ഭാഗവും കർപ്പൂരവും മറ്റ്​ പൂജാദ്രവ്യങ്ങളും വെച്ചിരുന്നു.
മൃതദേഹം പൂർണമായും കത്തിയതിനാൽ സ്ഥലത്ത്​ മൊബൈൽ മോർച്ചറി എത്തി പോസ്​റ്റ്​ മോർട്ടം നടത്തുമെന്ന്​ പൊലീസ്​ അറിയിച്ചു.
ബാലന്​ ഭാര്യയും രണ്ട്​ മക്കളുമുണ്ട്​.