10:41 pm 15/12/2016

തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ സി.ഐ.ടി.യു യൂനിയന്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡിസംബര്‍ 21 മുതല്‍ പണിമുടക്കുമെന്ന് കെ.എസ്.ആര്.ടി.ഇ.എ അറിയിച്ചു. ആറ് ശതമാനം ക്ഷാമബത്ത നല്‍കേണ്ടതില്ലെന്ന ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
പണിമുടക്ക് നോട്ടീസ് ഡിപ്പോകളില്‍ നല്കികൊണ്ടിരിക്കുകയാണ്. ശമ്പള വിഷയത്തില്‍ എ.ഐ.ടി.യു.സിയുടെ യൂനിയനും പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
