12:36 PM 24/12/2016

പുറത്തൂർ: തിരൂർ മംഗലം പുല്ലൂണിയിൽ സി.പി.എം.നേതാവിന്റെ വീട്ടിൽ നിർത്തിയിട്ട കാറും സ്കൂട്ടറും കത്തിച്ചു. സി. പി. എം. പുല്ലൂണി ബ്രാഞ്ച് സെക്രട്ടറി ഇ.ശ്രീകുമാറിന്റെ വീട്ടിലെ വാഹനങ്ങളാണ് അക്രമികൾ കത്തിച്ചത്. ശനിയാഴ്ച പുലർ ച്ചേ 2.30തോടെയായായിരുന്നു സംഭവം. വീടിനകേത്തക്ക് പുക വന്നതിനെ തുടർന്ന് ശ്രീകുമാർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തുന്നത് കണ്ടത്. ഉടൻ തന്നെ മോട്ടോർ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും സ്കൂട്ടർ പൂർണ്ണമായും കത്തിചാമ്പലായി. വാഹനത്തിൽ നിന്ന് തീ ആളിപടർന്ന് വീടിന്റെ മുൻഭാഗത്തെ ജനൽ വാതിലുകളും വയറിംഗും കത്തിനശിച്ചു. അക്രമികൾ വീടിന്റെ പുറക് വശത്ത് കൂടിയാണ് അകത്ത് കടന്നത്. തിരൂർ സി.ഐ.കെ.എം ഷാജിയുടെ നേതൃത്വത്തിൽ പ്രദേശത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിന് പിന്നിൽ മുമ്പ് പൊലീസിനേയും, മാധ്യമ പ്രവർത്തകരേയും ആക്രമിച്ച കേസിലെ ആർ .എസ് .എസ് നേതാക്കളാണെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും സി.പി.എം.നേതാക്കൾ ആവശ്യപ്പെട്ടു
